മാള ഹോളി ഗ്രേസ് കോളേജിൽ കുത്തുക്കേസ്: വിദ്യാർത്ഥികൾക്ക് പരുക്ക്, പ്രതി കസ്റ്റഡിയിൽ

മാള: മാള ഹോളി ഗ്രേസ് കോളേജിൽ വിദ്യാർത്ഥികൾക്ക് കുത്തേറ്റു. കോളേജിലെ പെൺകുട്ടിക്കും സഹവിദ്യാർത്ഥിക്കുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. പരുക്കേറ്റ തട്ടാറയിൽ ആൽഫിൻ (18), ആര്യ (17) എന്നിവരെ ഗുരുതര പരുക്കുകളോടെ മാള ഗുരുധർമ്മ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
​സംഭവവുമായി ബന്ധപ്പെട്ട് പാടക്കടവ് ചിറപ്പത്ത് നിരഞ്ജൻ (28) എന്നയാളെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കോളേജിൽ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *