കരുവാപ്പടി അക്ഷയ കേന്ദ്രത്തിൽ തീപിടുത്തം

മണ്ണംപേട്ട കരുവാപ്പടി അക്ഷയ കേന്ദ്രത്തിൽ തീപിടുത്തം: സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

​മണ്ണംപേട്ട: കരുവാപ്പടിയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിൽ പെട്ടെന്നുണ്ടായ തീപിടുത്തത്തിൽ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള നിരവധി സാധന സാമഗ്രികൾ കത്തിനശിച്ചു. എന്നാൽ, സംരഭകന്റേയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ കാരണം വലിയൊരു ദുരന്തമാണ് ഒഴിവായത്.

​തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഓഫീസിലുണ്ടായിരുന്നവർ സുരക്ഷിതമായി പുറത്തിറങ്ങുകയും, ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം പൂർണ്ണമായും തീ അണച്ചു.

​ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. നിർണായക രേഖകളും ഉപകരണങ്ങളും നശിച്ചതായാണ് വിവരം.

admin

admin

Leave a Reply

Your email address will not be published. Required fields are marked *